ചേർത്തല : ചേർത്തല ടൗൺ റോട്ടറി ക്ലബ്ബിന്റെ പ്രസിഡന്റായി എൻ.ജി നായർ സ്ഥാനമേറ്റു. ചടങ്ങ് ജസ്റ്റിസ് കെമാൽ പാഷ ഉദ്ഘാടനം ചെയ്തു. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ലാൽജിയിൽ നിന്നാണ് സ്ഥാനം ഏറ്റുവാങ്ങിയത്. ഡിസ്ട്രിക്ട് 3211 മുൻ ഗവർണർ ജോൺ ഡാനിയേൽ വിശിഷ്ടാതിഥിയായി. തങ്കച്ചൻ ടി.കടവൻ (വൈസ് പ്രസിഡന്റ്),ഡോ.എം.എൽ.ലൂക്കോസ് (സെക്രട്ടറി), ജിതേഷ് നമ്പ്യാർ(ട്രഷറർ ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.