ambala

അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം 609-ാം നമ്പർ പുന്നപ്ര വടക്ക് ശാഖയിൽ പ്രതിഭകളെ ആദരിക്കലും എസ്.എസ്.എൽ.സി, പ്ലസ് ടുവിന് ഉന്നത വിജയം നേടിയവർക്ക് സ്കോളർഷിപ്പ് , നോട്ട് ബുക്ക് വിതരണവും നടത്തി.അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ട് ബോർഡ് അംഗം കെ.പി. പരിക്ഷിത്ത് പ്രതിഭകളെ ആദരിച്ചു. ഡോ.വി.പങ്കജാക്ഷൻ ,പുന്നപ്ര ജ്യോതികുമാർ എന്നിവർ സ്കോളർഷിപ്പ് വിതരണം നടത്തി. ചടങ്ങിൽ ശാഖ പ്രസിഡന്റ് എം.എൻ. പാലകൻ അദ്ധ്യക്ഷനായി. സെക്രട്ടറി വി.കണ്ണൻ സ്വാഗതവും മനേജിംഗ് കമ്മിറ്റിയംഗം പി.ബി.സുരേഷ് ബാബു നന്ദിയും പറഞ്ഞു.