photo

ചേർത്തല: ലയൺസ് ക്ലബ് ഒഫ് ചേർത്തല കയർ ലാൻഡിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. ലയൺസ് ഡിസ്ട്രിക്ട് സെക്കൻഡ് വൈസ് ഗവർണർ ജയേഷ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ നിലവിലെ പ്രസിഡന്റ് സി.ശിവദാസൻ അദ്ധ്യക്ഷനായി. നഗരസഭ ചെയർ പേഴ്സൺ ഷേർളി ഭാർഗവൻ, പുതിയ പ്രസിഡന്റ് തോമസ് കാളാരൻ,സെക്രട്ടറി ടി.പി.ഹരിദാസ്,ട്രഷറർ കെ.ജി. ഫ്രാൻസിസ് മജോ,വൈസ് പ്രസിഡന്റുമാരായ ജോജി ജോസഫ്,സജി ഫ്രാൻസിസ്, ജോയിന്റ് സെക്രട്ടറി ജോഫി കളാരൻ,ട്രഷറർ കെ.സി.സെബാസ്റ്റ്യൻ, മനോഹരൻ,ബി.സുദർശനൻ,ജോസ് മാങ്ങാലി,സുബ്രഹ്മണ്യൻ, സി.എ.എബ്രഹാം,പ്രിയകുമാർ,ഷീൻ ജോസഫ്, ബിജുമോൻ എന്നിവർ സംസാരിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ചേർത്തല നഗരത്തിൽ സ്ഥാപിക്കുന്ന പ്ലാസ്റ്റിക് കുപ്പി കളക്ഷൻ ബൂത്തുകൾ, നഗരത്തിലെ ഓട്ടോറിക്ഷകൾക്ക് സൗജന്യമായി ഫസ്റ്റ് എയ്ഡ് ബോക്സുകൾ, ഓൾഡ് ഏജ് ഹോമിനും സ്‌പെഷ്യൽ സ്‌കൂളിനും സൗജന്യമായി വാട്ടർ പ്യൂരിഫയറുകൾ, നഗരത്തിലെ അങ്കണവാടികൾക്ക് ആവശ്യമായ വസ്തുക്കൾ തുടങ്ങിയ വിവിധ പദ്ധതികളും ഉദ്ഘാടനം ചെയ്തു.