ghh

ഹരിപ്പാട്: റോട്ടറി ക്ലബ് ഒഫ് ഹരിപ്പാടിന്റെ 36-ാമത് പ്രസിഡന്റായി ബീനാ ജയപ്രകാശും സെക്രട്ടറിയായി സൂസൻ കോശിയും ട്രഷററായി അരുൺ നാഥും സ്ഥാനാരോഹിതരായി. അടുത്ത വർഷം റോട്ടറി ഡിസ്ട്രിക്ട് 3211 നെ നയിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ഡോ. ടീന ആന്റണി മുഖ്യാതിഥിയായിരുന്നു. മുൻ പ്രസിഡന്റ് ഡോ.ഷെർലി, റോട്ടറി സോൺ 22 ന്റെ അസി.ഗവർണർ റെജി ജോൺ, ജി. ജി.ആർ. പ്രൊഫ. ശബരിനാഥ് എന്നിവർ സംസാരിച്ചു. ഹരിപ്പാട് ക്ലബിന്റെ ഈ വർഷത്തെ സാമൂഹ്യ സേവനങ്ങൾക്ക് തുടക്കം കുറിച്ചുക്കൊണ്ട് ഹരിപ്പാട് പ്രദേശത്തുള്ള രണ്ട് രോഗികൾക്ക് ചികിത്സാസഹായം നൽകുകയും മൂന്നു വിദ്യാർത്ഥിനികൾക്ക് പഠനസഹായ വിതരണവും ചെയ്തു. ഈ വർഷത്തെ റോട്ടറി ഡിസ്ട്രിക്ട് പ്രോജക്ട് "ഉയരെ"യുടെ ഭാഗമായി തൊഴിൽരഹിതരായ യുവാക്കൾക്ക് തൊഴിൽ ലഭിക്കാൻ ഉതകുന്ന നൈപുണ്യ വികസന പദ്ധതി നടപ്പിലാക്കുന്നതിനായി, അരവിന്ദ് എൻജിനിയറിംഗ് വർക്കുമായൂം കോസ് ക്വാൻഡ്രന്റ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡുമായും ജോഷി മോൻ അസോസിയേറ്റ്സ് എന്ന ചാർട്ടേഡ് അക്കൗണ്ടൻസ് സ്ഥാപനവുമായും ധാരണപത്രങ്ങൾ കൈമാറി. യോഗത്തിൽ ഹരിപ്പാട് റോട്ടറി ക്ലബിലെ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും സമീപ ക്ലബുകളിൽ നിന്നുള്ള റോട്ടറി നേതാക്കളും മറ്റ് ക്ഷണിതാക്കളും പങ്കെടുത്തു.

ബീനാ ജയപ്രകാശ്,സൂസൻ കോശി,അരുൺ നാഥ്