ആലപ്പുഴ : വസ്തുതർക്കത്തെ തുടർന്ന് അയൽവാസിയായ ബന്ധുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മാവേലിക്കര സെഷൻസ് കോടതി വെറുതെ വിട്ടു. കൃഷ്ണപുരം പെരുമുറ്റത്ത് വീട്ടിൽ രാഘവക്കുറുപ്പിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കൃഷ്ണപുരം കാപ്പിൽ കിഴക്ക് പെരുമുറ്റത്ത് കിഴക്കേ വീട്ടിൽ കൃഷ്ണപിള്ളയെണ് സെഷൻസ് കോടതി ഒന്ന് ജഡ്ജ് ശ്രീദേവി വെറുതെവിട്ടത്.

2019 മേയ് 9നായിരുന്നു കേസിനാസ്പദമായ സംഭവം. രാഘവക്കുറുപ്പ് വീട്ടുമുറ്റത്ത് പശുവിന് കാടി കൊടുത്തുകൊണ്ടിരുന്നപ്പോൾ കൃഷ്ണപിള്ളയുമായി തർക്കത്തിലാവുകയും രാഘവക്കുറുപ്പിന്റെ തലയ്ക്ക് മൺവെട്ടി കൊണ്ട് അടിക്കുകയും ചെയ്തെന്നായിരുന്നു കേസ്. ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് രാഘവക്കുറുപ്പ് മരിച്ചത്. പ്രതിക്കായി അഭിഭാഷകരായ സി.അജിത് ശങ്കർ, കെ.ഉമേഷ്, ബിബിൻ സി.ബാബു, ശ്രീപതി, അമിതാബ് ശങ്കർ എന്നിവർ കോടതിയിൽ ഹാജരായി.