gjj

ഹരിപ്പാട് : മാന്നാർ - വീയപുരം റോഡിൽ മേല്പാടത്ത് അപകടം തുടർക്കഥയാകുന്നു. കഴിഞ്ഞമാസം എട്ട് അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. തുരുത്തേൽ പാലത്തിന് കിഴക്ക് വശത്ത് എത്തുമ്പോഴുള്ള ചെറിയ വളവും, വാഹനങ്ങളുടെ അമിത വേഗതയുമാണ് അപകടത്തിന് കാരണമായി പറയുന്നത്.

കഴിഞ്ഞദിവസം രാത്രിയിൽ നടന്ന അപകടത്തിൽ കാർ തലകീഴായി മറിഞ്ഞു. യാത്രക്കാരൻ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. വിവരം അറിഞ്ഞെത്തിയ വീയപുരം പൊലീസും പ്രദേശവാസികളും ചേർന്ന് ഏറെ പണിപ്പെട്ടാണ് കാർ ഉയർത്തി ഡ്രൈവറെ രക്ഷപെടുത്തിയത്. കഴിഞ്ഞ ആഴ്ച രണ്ടു ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയും ഒരു യുവതി സരമായ പരിക്കുകളോടെ രക്ഷപെടുകയുമായിരുന്നു. പ്രദേശത്ത് തന്നെ നടന്ന രണ്ടു വ്യത്യസ്ത അപകടങ്ങളിൽ ഒരു യുവാവും ഒരു വൃദ്ധനും മരണപെട്ടിരുന്നു.

അപകടമുണ്ടായാൽ പത്ത്കിലോമീറ്റർ ദൂരമുള്ള ഹരിപ്പാട് താലൂക്കാശുപത്രിയിലോ, പതിനാറുകിലോമീറ്റർ അകലയുള്ള പരുമലയിലെ സ്വകാര്യ ആശുപത്രിയിലോ ആണ് പരിക്കേറ്റവരെ എത്തിക്കേണ്ടത്.