kk

ആലപ്പുഴ : നഗരസഭാ പരിധിയിലുള്ള കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അവരുടെ മാനസിക, ശാരീരിക, സാമൂഹിക, വൈകാരിക വികാസം മെച്ചപ്പെടുത്തുന്നതിനും ബാലസംരക്ഷണ സമിതി സംഘടിപ്പിച്ച സെമിനാർ നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ നസീർ പുന്നക്കൽ അദ്ധ്യക്ഷത വഹിച്ചു. ചൈൽഡ് ഡെവലപ്മെന്റ് പ്രൊജക്ട് ഓഫീസർ ചിന്മയി.എസ്.ആനന്ദ് സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ആർ.വിനിത, എം.ജി.സതീദേവി, കൗൺസിലർമാരായ പി.രതീഷ്, ബി നസീർ, ബിന്ദു തോമസ്, അനഘ എന്നിവർ സംസാരിച്ചു.