s

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ പന്തൽ നിർമാണത്തിന് തുടക്കമായി. കളക്ടർ അലക്സ് വർഗീസ് കാൽനാട്ട് നിർവഹിച്ചു. നെഹ്റു ട്രോഫി ഏറ്റവും ഭംഗിയായി നടത്താനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നതായി കളക്ടർ പറഞ്ഞു.

ചടങ്ങിൽ നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ അദ്ധ്യക്ഷയായി. എൻ.ടി.ബി.ആർ ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി കൺവീനറും ഇറിഗേഷൻ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറുമായ എം.സി.സജീവ് കുമാർ, എസ്.എം. ഇഖ്ബാൽ, ബേബി കുമാരൻ, ജോസ് കവനാട്, എ.വി.മുരളി, ജോണി മുക്കം, ടോമിച്ചൻ ആന്റണി, ടോം ജോസ്, പി.കെ. വിജയൻ, എം.വി. ഹൽത്താഫ് തുടങ്ങിയവർ പങ്കെടുത്തു.