ആലപ്പുഴ: 70-ാമത് നെഹ്‌റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ഇന്ന് രാവിലെ 10.15ന് സിനിമാതാരം കുഞ്ചാക്കോ ബോബൻ നിർവഹിക്കും. കളക്ടറേറ്റിലെ ജില്ലാപഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങിൽ അഡീഷണൽ ജില്ല മജിസ്‌ട്രേറ്റ് വിനോദ് രാജ് അദ്ധ്യക്ഷനാകും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി മുഖ്യാതിഥിയാകും. നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, സബ് കളക്ടർ സമീർ കിഷൻ, നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ നസീർ പുന്നയ്ക്കൽ, കൗൺസിലർ സിമി ഷാഫി ഖാൻ, ജില്ലാഇൻഫർമേഷൻ ഓഫീസർ കെ.എസ്.സുമേഷ്, ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ എം.സി.സജീവ്കുമാർ തുടങ്ങിയവർ പങ്കെടുക്കും.