ആലപ്പുഴ: ജില്ല സപ്ലൈ ഓഫിസിന്റെ നേതൃത്വത്തിൽ വലിയകുളം, ആലിശ്ശേരി, കളക്ടറേറ്റിനു സമീപം, പുലയൻവഴി മേഖലയിലുള്ള പച്ചക്കറി മത്സ്യ മാംസ വിൽപനശാലകൾ, ഹോട്ടൽ, പലചരക്കു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. ജില്ല കളക്ടറുടെ നിർദ്ദേശ പ്രകാരം ഭക്ഷ്യ പൊതുവിതരണ, ഭക്ഷ്യ സുരക്ഷാ, ലീഗൽ മെട്രോളജി, റവന്യൂ, പൊലീസ് വകുപ്പുകൾ സംയുക്തമായാണ് പരിശോധന നടത്തിയത്.

ലൈസൻസ് പുതുക്കാത്തതും കാലാവധി കഴിഞ്ഞ സാധനങ്ങൾ വിൽപനയ്ക്കായി പ്രദർശിപ്പിച്ചതുമായ രണ്ട് കടകൾക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് നോട്ടീസ് നൽകി.