ചേർത്തല: മാരാരിക്കുളം വടക്ക് പുതുക്കുളങ്ങര അന്നപൂർണ്ണേശ്വരി ദേവീ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ മഹോത്സവം 10 വരെ നടക്കും. ഇന്ന് പുലർച്ചെ മഹാഗണപതിഹോമം, തുടർന്നുള്ള ദിവസങ്ങളിൽ വിവിധ ഹോമങ്ങളും പൂജകളും നടക്കും. 10ന് രാവിലെ 8നും 8.40നും മദ്ധ്യേ പുന:പ്രതിഷ്ഠ,പറവൂർ രാകേഷ് തന്ത്രി മുഖ്യകാർമ്മികനാകും. 11ന് ക്ഷേത്ര സമർപ്പണ സമ്മേളനം . ദേവസ്വം പ്രസിഡന്റ് എ.ആർ.രമേശ് അദ്ധ്യക്ഷത വഹിക്കും. പി.കെ.ജയകുമാർ സ്വാഗതം പറയും. ദേവസ്വം അംഗങ്ങളുടെ പെൺമക്കളുടെ വിവാഹധനസഹായ വിതരണം പി.പി.ചിത്തരഞ്ജൻ എം.എൽ.എ നിർവഹിക്കും.ഡോ.വി.എസ്.ജയൻ ആദരിക്കും. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ഫാ.സ്റ്റീഫൻ ജെ.പുന്നയ്ക്കൽ ആദരിക്കും.വൈകിാ് ദേശതാലപ്പൊലി, 7ന് സംഗീതസദസ്. രാത്രി 8.30ന് നാടകം.