ആലപ്പുഴ : പോക്‌സോ കേസ് പ്രതി അമ്പലപ്പുഴ കൊപ്പാറക്കടവ് വടക്കേ പറമ്പിൽ ക്രിസ്റ്റഫറിനെ കുറ്റക്കാരനല്ലെന്ന് കണ്ട് ഹരിപ്പാട് ഫാസ്റ്റ് ട്രാക് കോടതി ജഡ്ജി ജി.ഹരീഷ് വിട്ടയച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈഗിംകമായി ചൂഷണം ചെയ്തെന്നാരോപിച്ച് അമ്പലപ്പുഴ പോലീസ് 2021 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. ആലപ്പുഴ വണ്ടാനം ഗവ. മെഡിക്കൽ കോളജിലെ രണ്ടു ഡോക്ടർമാർ, അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ മുൻ എസ്.ഐ കെ.എച്ച് . ഹാഷിം, സി.ഐ എസ്. ദ്വിജേഷ് എന്നിവരുപ്പെടെ 16 സാക്ഷികളെ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് വിസ്തരിച്ചിരുന്നു. പ്രതിക്കുവേണ്ടി അഡ്വ.എസ്. ജ്യോതികുമാർ കോടതിയിൽ ഹാജരായി.