ഹരിപ്പാട്: ചേപ്പാട് പഞ്ചായത്തിലെ പനച്ചമൂട് കൊച്ചുവീട്ടിൽ മുക്ക്റോഡിന്റെ അപാകത പരിഹരിക്കണമെന്നുള്ള ജനകീയസമരസമിതിയുടെ ആവശ്യം ചർച്ച ചർച്ചചെയ്യുന്നതിന് രമേശ് ചെന്നിത്തല എം.എൽ.എ തിരുവനന്തപുരത്ത് യോഗം വിളിച്ചു. സമരസമിതി നേതാക്കൾ, പഞ്ചായത്ത് പ്രസിഡന്റ്‌, റീബിൽഡ് കേരള ഇനിഷ്യറ്റീവ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. മൂന്നുകോടി പതിനഞ്ചുലക്ഷം മുടക്കി നിർമാണം നടത്തിയ പനച്ചമൂട് കൊച്ചുവീട്ടിൽ മുക്ക്റോഡ് നിർമ്മാണം കഴിഞ്ഞ് ദിവസങ്ങൾക്കകം തകർന്നു പോകുകയും ജനങ്ങൾ റോഡ് ചൂലുപയോഗിച്ച് തടുത്തുകൂട്ടുകയും ചെയ്തിരുന്നു. തുടർന്ന് പ്രതിഷേധയോഗങ്ങളും മറ്റും ജനകീയ പ്രതിരോധസമിതി സംഘടിപ്പിക്കുകയും, രമേശ് ചെന്നിത്തല പ്രതിഷേധയോഗത്തിൽ പങ്കെടുക്കുകയും ചെയ്തതിനെ തുടർന്നാണ് തിരുവനന്തപുരത്ത് യോഗം വിളിച്ചത്. ഇന്ന് തിരുവനതപുരത്ത് എം.എൽ.എ ക്വാർട്ടേഴ്സിലെ ചന്ദ്രഗിരി ബ്ലോക്കിലാണ് യോഗം നടക്കുന്നത്.