ഹരിപ്പാട്: മാനസിക വെല്ലുവിളികൾ നേരിടുന്ന നൂറിലധികം കുട്ടികൾക്ക് സൗജന്യ സംരക്ഷണവും വിദ്യാഭ്യാസവും സ്വയംതൊഴിൽ പരിശീലനവും നൽകുന്ന ജീവകാരുണ്യ പ്രസ്ഥാനമായ സബർമതി സമൂഹത്തിന്റെ വിവിധ തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് സംസ്ഥാന തല അവാർഡുകൾ പ്രഖ്യാപിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്ന സബർമതി അവാർഡ് ടി. പത്മനാഭൻ (സാഹിത്യം), ഡോ.പി.എ ഫസൽ ഗഫൂർ (വിദ്യാഭ്യാസം), ഡോ. വർഗ്ഗീസ് ജേക്കബ് (സാമൂഹിക പ്രതിബദ്ധത ), കെ.വി.മുരളീധരൻ ( ജീവകാരുണ്യ മേഖല), ജോൺ മത്തായി (വ്യവസായം ) എന്നിവർക്കാണ് നൽകുന്നത്. വാർത്താ സമ്മേളനത്തിൽ സബർമതി ചെയർമാൻ ജോൺ തോമസ്, ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ എസ്. ദീപു, വൈസ് ചെയർപേഴ്സൺ സി . രാജലക്ഷ്മി, ട്രസ്റ്റി ഷംസുദ്ദീൻ കായിപ്പുറം, ബോർഡ് അംഗങ്ങളായ സി. പ്രസന്നകുമാരി, അബാദ് ലുത്ഫി, ഗിരീഷ് സുകുമാരൻ എന്നിവർ പങ്കെടുത്തു.