locl

പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത്‌ മൂന്നാം വാർഡിലെ ഹൈ ടെക് അങ്കണവാടി ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ജി രാജേശ്വരി ഉദ്ഘാടനം ചെയ്തു. തൈക്കാട്ടുശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.വി.ആർ.രജിത അദ്ധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഷ്‌റഫ്‌ വെള്ളേഴത്തു മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എൻ.എസ്‌.ശിവപ്രസാദ് സ്ഥലം വിട്ടു നൽകിയ പി.ഡി ജോഷിയെയും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എം.വി.പ്രിയ മുൻകാല അങ്കണവാടി പ്രവർത്തകരായ ഗിരിജയേയും ഉഷയേയും ആദരിച്ചു. ബിനിത പ്രമോദ് സ്വാഗതവും കെ.എ.മാത്യു നന്ദിയും പറഞ്ഞു.