ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയൻ തൃക്കുന്നപ്പുഴ മേഖല യോഗം യൂണിയൻ പ്രസിഡന്റ് കെ.അശോകപ്പണിക്കർ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണഗുരുദേവന്റെ 170-ാമതു ജയന്തിദിനത്തിൽ കാർത്തികപ്പള്ളി യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന ഘോഷയാത്രയും ജയന്തിമഹാസമ്മേളനവും വിജയിപ്പിക്കുന്നതിന് തീരുമാനിച്ചു. എസ്.എൻ.ഡി.പി.യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശന് എതിരായ ഏത് ആക്ഷേപത്തേയും ശക്തമായി നേരിടുമെന്നും ജനറൽസെക്രട്ടറിക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും യോഗം അംഗീകരിച്ച പ്രമേയത്തിൽ പറഞ്ഞു. യൂണിയൻ സെക്രട്ടറി അഡ്വ.ആർ.രാജേഷ് ചന്ദ്രൻ സ്വാഗതം പറഞ്ഞു. യൂണിയൻ വൈസ് പ്രസിഡന്റ് എം.സോമൻ, ഇൻസ്പെക്‌ടിംഗ് ഓഫീസർ സി.സുഭാഷ്. യൂണിയൻ കൗൺസിലർ പി.എസ്.അശോക്‌കുമാർ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് സുരബാല, വൈസ് പ്രസിഡന്റ് ബിന്ദു, വിവിധ ശാഖായോഗം ഭാരവാഹികൾ എന്നിവർ സംസാരിച്ചു. യൂണിയൻ കൗൺസിലർ ഡി.ഷിബു നന്ദി പറഞ്ഞു.