മാവേലിക്കര : വെട്ടിയാർ സ്വദേശിയായ ഹരിമന്ദിരത്തിൽ സുരേന്ദ്രദാസിന്റെ വസ്തുവിൽ അതിക്രമിച്ച് കയറി തോട് വെട്ടി വെള്ളം കയറ്റി വീടിന് നാശനഷ്ടം ഉണ്ടാക്കി എന്നാരോപിച്ച് ചാർജ് ചെയ്ത കേസിലെ പ്രതികളെ മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് വെറുതെവിട്ടു.
2014 ജനുവരി 28നായിരുന്നു കേസിനാസ്പദമായ സംഭവം.
തഴക്കര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ.കോശി എം.കോശി ,പഞ്ചായത്ത് അംഗങ്ങളായിരുന്ന എസ്.അനിരുദ്ധൻ, മുരളി വൃന്ദാവനം, വി.മാത്തുണ്ണി, എസ്.സന്തോഷ്, ബിനു ചാങ്കൂരേത്ത്, സജി എസ്. പുത്തൻവിള
പൊതുപ്രവർത്തകൻ ജി.രാജേഷ്, പഞ്ചായത്ത് സെക്രട്ടറിയായിരുന്ന വിജയലക്ഷ്മി, ജീവനക്കാരൻ ശശിധരൻ, പ്രദേശവാസികളായ ഗോപാലകൃഷ്ണകുറുപ്പ്, അരവിന്ദാക്ഷൻ പിള്ള, ശങ്കരക്കുറുപ്പ്,കേശവക്കുറുപ്പ്, ദിലീപ്, കുഞ്ഞുപിള്ള എന്നിവ
രെയാണ് വെറുതെവിട്ടത്. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ ആർ .പത്മകുമാർ. ശ്രീനിവാസൻ, ശ്യാംകുമാർ
, അശ്വതി എസ്.നായർ എന്നിവർ ഹാജരായി.