tk

മുതുകുളം: കെ.വി.സംസ്കൃത ഹയർസെക്കൻഡറി സ്കൂൾ, ബുദ്ധ കോളേജ് ഒഫ് എലിമെന്ററി എഡ്യുക്കേഷൻ ,ബുദ്ധ കോളേജ് ഒഫ് എലിമെന്ററി എഡ്യുക്കേഷൻ, ബുദ്ധ സെൻട്രൽ സ്കൂൾ എന്നിവയുടെ സ്ഥാപകനും മാനേജരുമായിരുന്ന ടി.കെ.രാജേന്ദ്രപ്പണിക്കരിന്റെ അനുസ്മരണ സമ്മേളനം നടന്നു. മുതുകുളം ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. എൻ. കെ. പ്രേമചന്ദ്രൻ എം.പി, രമേശ് ചെന്നിത്തലഎം.എൽ.എ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. മുൻ എം.പി അഡ്വ. എ. എം. ആരീഫ് പുഷ്പാ‌ർച്ചനയും മുഖ്യപ്രഭാഷണവും നടത്തി. ഹരിപ്പാട് മുൻ എം.എൽ.എ ബാബു പ്രസാദ് ,മുതുകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജ്വോതിപ്രഭ,​ മുതുകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലാൽ മാളവ്യ,​ ബഹു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ടി.എസ്. താഹ,​ ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ. ശോഭ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വിജയകുമാർ,​ ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയേറ്റംഗം അഡ്വ. ബി. രാജശേഖരൻ,​ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. വേണുപ്രസാദ്,​ സി. പി. എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

ടി.കെ. രാജേന്ദ്രപ്പണിക്കർ മെമ്മോറിയൽ എവറോളിംഗ് ട്രോഫി ഹരിപ്പാട് എ. ഇ. ഒ കെ.ഗീത,​ ആലപ്പുഴ സഹോദയ സ്കൂൾ കോംപ്ലക്സ് പ്രസി‌ഡന്റ് ഡോ. നൗഷാദ് എന്നിവർക്ക് മുൻ എം. പി. എ. എം. ആരിഫ് നൽകി.