ചാരുംമൂട് : വ്യാപാരി വ്യവസായി സഹകരണസംഘം ചാരുംമൂട് ശാഖയിൽ നിക്ഷേപിച്ച പണം തിരികെ കിട്ടാതെ നൂറുകണക്കിന് പേർ. പൊലീസിൽ പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ലെന്ന് നിക്ഷേപ കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു. ചെറുകിടക്കാർ ഉൾപ്പെടെയുള്ള വ്യാപാരികൾ, പൊതുജനങ്ങൾ എന്നിവരിൽ നിന്ന് നിക്ഷേപമായും, ചിട്ടിയായും കോടിക്കണക്കിന് രൂപയാണ് സംഘം സമാഹരിച്ചിട്ടുള്ളതെന്ന് നിക്ഷേപ കൂട്ടായ്മ കൺവീനർമാരായ ലീന ദേവൻ, മുരളീധരൻപിള്ള എന്നിവരുടെ പരാതിയിൽ പറയുന്നു. നിക്ഷേപ തുക മുടക്കി കായംകുളത്ത് അരിപ്പൊടി ഫാക്ടറി തുടങ്ങിയെന്നും ഇത് നഷ്ടത്തിലായതിനാലാണ് നിക്ഷേപകർക്ക് പണം നൽകാൻ കഴിയാത്തതെന്നുമാണ് സൊസൈറ്റി പ്രസിഡൻ്റ് നുജുമുദീൻ ആലുംമൂട്ടിലും സെക്രട്ടറി സുജിതാ ഗോപകുമാറും മറ്റ് ബോർഡ് മെമ്പറന്മാരും പറയുന്നതെന്നും ജില്ലാ പൊലീസ് മേധാവി, ചെങ്ങന്നൂർ ഡി.വൈ.എസ്.പി , നൂറനാട് എസ്.എച്ച്.ഒ എന്നിവർക്ക് നൽകിയ പരാതിയിൽ പറയുന്നു.
ഹരിപ്പാട് അസി.രജിസ്ട്രാർ, ആലപ്പുഴ ജോയിന്റ് രജിസ്ട്രാർ, സംസ്ഥാന ഓംബുഡ്സ്മാൻ എന്നിവർക്ക്
കളക്ഷൻ ഏജന്റുമാർ
പരാതി നൽകിയെങ്കിലും ഓംബുഡ്സ്മാൻ മാത്രമാണ് നിക്ഷേപകരുടെ പണം മുഴുവൻ തിരികെ നൽകണമെന്ന് ഉത്തരവിറക്കിയത്. ഇതു പ്രകാരം പണം പിൻവലിക്കാൻ നിക്ഷേപകർ കായംകുളത്തെ സൊസൈറ്റി ആസ്ഥാനത്തെത്തിയെങ്കിലും നിരാശയായിരുന്നു ഫലം. തുടർന്ന് നിക്ഷേപകർ കൂട്ടത്തോടെ സൊസൈറ്റി ഉപരോധിക്കുകയും കായംകുളം പൊലീസ് എത്തി പ്രശ്നം പരിഹരിക്കാമെന്നുറപ്പ് നൽകിയതോടെ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.