ambala

അമ്പലപ്പുഴ : മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുൻവശം ദേശീയ പാതയുടെ ഇരുവശങ്ങളി​ലുമുള്ള വെള്ളക്കെട്ട് വാഹനങ്ങൾ ദി​ശതെറ്റാൻ ഇടയാക്കുന്നു. രാത്രിയിൽ വൈദ്യുതി ലൈറ്റുകൾ തെളിയാത്തത് ഡ്രൈവർമാരെ ഏറെ ബുദ്ധിമുട്ടിലാക്കും. കഴി​ഞ്ഞ ദി​വസം സന്ധ്യയോടെ തെക്ക് ഭാഗത്ത് നിന്നും എത്തിയ ടാങ്കർ ലോറി ദിശമാറിപ്പോയി​.