ആലപ്പുഴ : ജില്ലാ കൃഷിത്തോട്ടത്തിലെ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ചുറ്റുമതിൽ നിർമ്മാണവുമായി ബന്ധപ്പെട്ട് നടന്ന ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. നിലവിലെ പ്ലാനും എസ്റ്റിമേറ്റും പ്രകാരം മതിൽനിർമ്മാണം അംഗീകരിക്കാത്തതിനാൽ കോൺഗ്രസ് പ്രതിനിധികൾ ചർച്ചയിൽ നിന്നും ഇറങ്ങിപ്പോയി.
ജില്ലാകൃഷിത്തോട്ടത്തിൽ നിലവിലുള്ള കെട്ടിടവും അതിനോടനുബന്ധിച്ച സ്ഥലവും ഉൾപ്പെടെ ഓണാട്ടുകര ഏജൻസിക്ക് എള്ള് പ്രോസസിംഗ് യൂണിറ്റ് തുടങ്ങുന്നതിനു വേണ്ടി വിട്ടുകൊടുക്കുവാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
ഫാമിനെ തകർക്കുന്നതിനെതിരെ ഫാമിലെ തൊഴിലാളികളെ അണിനിരത്തി ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ചർച്ചകൾക്ക് നേതൃത്വം കൊടുത്ത കോൺഗ്രസ് നേതാളായ കോശി എം.കോശി, സുരേഷ് കുമാർ കളിയ്ക്കൽ, വൈ.രമേശ് എന്നിവർ അറിയിച്ചു