മാവേലിക്കര : മഹിളാ കോൺഗ്രസ് മാവേലിക്കര ബ്ലോക്ക് വാർഷിക സമ്മേളനം ഡി.സി സി ഉപാധ്യക്ഷൻ അഡ്വ.കെ.ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എസ്.ചിത്രാമ്മാൾ അധ്യക്ഷയായി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അനി വർഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയർപേഴ്സൺ ടി.കൃഷ്ണകുമാരി, ലളിത രവീന്ദ്രനാഥ്, ഇന്ദിര രാജു, ദീപ, മഞ്ചുള, മിനി മാത്യു, അനിത, ബിജി വിക്രം, രാജികമൽ, സുജാത സോമൻ, മറിയകുട്ടി, ഷബാന, ഉമാദേവി, രാജലക്ഷ്മി, മിനി തുടങ്ങിയവർ സംസാരിച്ചു.