vah

ഹരിപ്പാട്: 70ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ പങ്കെടുക്കാനായി കാരിച്ചാൽ ചുണ്ടൻ ഒരുക്കങ്ങൾ ആരംഭിച്ചു. 1970ൽ ഓളപ്പരപ്പിലേക്കിറങ്ങിയ കാരിച്ചാൽ 1973ൽ ആദ്യമായി നെഹ്റു ട്രോഫി നേടിയപ്പോൾ ഒപ്പം കല്ലൂപറമ്പനും ഉണ്ടായിരുന്നു. 74,75,76 വർഷങ്ങളിൽ ഹാട്രിക്ക് നേടിയ ചുണ്ടൻ 80, 82, 83, 84, 86, 87, 2000, 2001, 2003,2008, 2011,2016 വർഷങ്ങളിലും ട്രോഫിനേടി. രണ്ട് തവണയാണ് ഹാട്രിക് നേടിയത്. 51കോൽ നീളവും 49 അംഗുലം വീതിയുമുള്ള ചുണ്ടനിൽ 75 തുഴക്കാരും ഏഴു നിലക്കാരും അഞ്ച് അമരക്കാരും ഉണ്ടാകും. ഇത്തവണ അസർ കേബിൾ സൊല്യൂഷൻസിന്റെ സ്പോൺസർഷിപ്പിൽ പള്ളത്തുരുത്തി ബോട്ട് ക്ലബ്ാണ് ചുണ്ടനെ നെഹ്റു ട്രോഫിക്ക് എത്തിക്കുന്നത്. ഒരു മാസം നീണ്ടുനിൽക്കുന്ന പരിശീലനം പള്ളാത്തുരുത്തി ആറ്റിലാണ് നടക്കുന്നതെന്ന് ചുണ്ടൻവള്ള സമിതി പ്രസിഡന്റ് എം ജി സ്റ്റീഫൻ, സെക്രട്ടറി പ്രസാദ് പി പി, സമിതി ക്യാപ്റ്റൻ പ്രസാദ് കുമാർ, ഖജാൻജി ഗീവർഗീസ് എന്നിവർ അറിയിച്ചു.