ചാരുംമൂട് : നൂറനാട് എരുമക്കുഴി കവിത ലൈബ്രറിയിൽ വായന പക്ഷാചരണ സമാപനവും ഐ.വി ദാസ് അനുസ്മരണ സമ്മേളനവും ലൈബ്രേറിയൻ കെ.കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ നൂറനാട് മോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ഇ .ബഷീർ റാവുത്തർ, ലൈബ്രറി സ്ഥാപക അംഗം ഡോ.പി.കെ വിശ്വനാഥൻ, വനിതവേദി പ്രസിഡന്റ് മോളി ഷാജി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.അമ്പിളി എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റിഅംഗം എസ്.ആദർശ് സ്വാഗതവും, ബാലവേദി സെക്രട്ടറി എസ്.കെ.ആദിത്യൻ നന്ദിയും പറഞ്ഞു.