xfdf

അരൂർ: ദേശീയപാതയിലെ ഗതാഗത കുരുക്ക് പരിഹരിക്കണമെന്ന് സൗഹൃദം കൂട്ടായ്മ അരുർ മണ്ഡലം പ്രവർത്തകയോഗം ആവശ്യപ്പെട്ടു. മണ്ഡലം ഇൻ ചാർജ് എം.ടി.രാജു അദ്ധ്യക്ഷത വഹിച്ചു. കൂട്ടായ്മ പ്രസിഡന്റ് ബി.അൻഷാദ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി.എസ്.അനൂപ്, ജോസ് മോൻ,സജിർ വി.എം, എം.ഉബൈദ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പ്രസിഡന്റ് എം.ഉബൈദ് ചന്തിരൂർ, വൈസ് പ്രസിഡന്റ് ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി എം.ടി.രാജു, ജോയിന്റ് സെക്രട്ടറി വി.എം സജീർ, ഖജാൻജി രഞ്ജിത്ത് കെ.എം, രക്ഷാധികാരി സോമൻ പൂച്ചാക്കൽ, എക്സിക്യൂട്ടീവ് കമ്മിറ്റിഅംഗങ്ങളായി ഉണ്ണിഷൺ മുഖൻ, സുബിഷ് ചന്ദ്രൻ, റിജാസ് കരിം, അബ്ദുൽ ജബ്ബാർ, വി.എം.സജീബ്, സന്തോഷ് എരമല്ലൂർ എന്നിവരെ തിരഞ്ഞെടുത്തു.