ആലപ്പുഴ: തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠാവാർഷികം 13ന് നടക്കും. രാവിലെ 8.30ന് കളഭപൂജ ആരംഭം,11.30ന് കളഭാഭിഷേകം.വൈകുന്നേരം 4.30ന് നടതുറക്കൽ, തുടർന്ന് ലക്ഷാർച്ചന, ദീപാരാധനയ്ക്ക് ശേഷം ലക്ഷാർച്ചന കുംഭാഭിഷേകത്തിനായി ശ്രീലകത്തേയ്ക്ക് എഴുന്നള്ളിച്ച് അഭിഷേകം.7.30 മുതൽ പതിനഞ്ചു യുവ തകിൽ,നാദസ്വര കലാകാരന്മാരുടെ നേതൃത്വത്തിൽ വിശേഷാൽ എഴുന്നള്ളിപ്പ്. രാത്രി 8ന് പ്രസാദം ഊട്ട് , 9 ന് അത്താഴ പൂജ. 16 മുതൽ ക്ഷേത്രത്തിൽ രാമായണമാസാചരണം നടക്കും. രാവിലെ 7 മുതൽ രാമായണപാരായണം, ദീപാരാധനയ്ക്ക് ശേഷം അത്താഴ പൂജ വരെ സന്ധ്യാ ഭജന, ആഗസ്റ്റ് 1,2,3 തീയതികളിൽ വിശേഷാൽ അഷ്ടദ്രവ്യ ഗണപതിഹോമം, വലിയ ഭഗവതി സേവ, ജൂലായ് 21 ന് ധന്വന്തരി ഹോമം എന്നീ വിശേഷാൽ പൂജകൾ ഉണ്ടായിരിക്കും. പൂജകൾക്ക് കണ്ണ മംഗലത്തിലത്ത് ബ്രഹ്മദത്തൻ നമ്പൂതിരി, മേൽശാന്തി കുര്യാറ്റ് പുറത്തില്ലത്ത് യദുകൃഷ്ണൻ നമ്പൂതിരി, കീഴ്ശാന്തി ഗിരീഷ് നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും. നാരായണീയ സത്രത്തോടനുബന്ധിച്ച് നാളെ രാവിലെ 9 മുതൽ നടക്കുന്ന നാരായണീയ പാരായണത്തിന് എസ്.ഡി.കോളേജ് പ്രിൻസിപ്പൽ ഡോ.കെ.പ്രേമ ഭദ്രദീപം തെളിയിക്കും.