അമ്പലപ്പുഴ: പുന്നപ്രയിൽ മരംമുറിക്കുന്നതിനിടെ മരത്തിൽ തൊഴിലാളിക്ക് അഗ്നി രക്ഷാ സേന രക്ഷകരായി. പുന്നപ്ര തെക്ക് പഞ്ചായത്ത് കുറവൻ തോട് തുരുത്തിക്കാട് പുരയിടത്തിലെ മരം മുറിക്കുന്നതിനിടെ, മുറിച്ച മരകഷ്ണം വന്നിടിച്ചും,ചെയിൻസാ കൊണ്ട് കാൽ മുറിഞ്ഞും സാരമായ പരിക്കേറ്റ് കുടുങ്ങിയ കരുവാറ്റ സ്വദേശി രാജനെയാണ് (50) രക്ഷിച്ചത്.
35 അടിയോളം ഉയരത്തിലുള്ള മരത്തിൽ രാജൻ കുടുങ്ങിയ വിവരം അറിഞ്ഞ് ആലപ്പുഴ യൂണിറ്റിൽ നിന്നും എത്തിയ അഗ്നി രക്ഷാസേന സുരക്ഷ ഉറപ്പാക്കിയ ശേഷം റെസ്ക്യു നെറ്റിന്റെ സഹായത്തോടെ രാജനെ താഴെയിറക്കിയ ശേഷം ആംബുലൻസിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു .അസി.സ്റ്റേഷൻ ഓഫിസർ ജയസിംഹന്റെ നേതൃത്വത്തിൽ അസി.സ്റ്റേഷൻ ഓഫിസർ ഗ്രേഡ് കെ.ആർ.അനിൽകുമാർ ,ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ ശശി അഭിലാഷ്, ആർ. രതീഷ് , വി.പ്രശാന്ത് , പി.രതീഷ് ,റ്റി.ജെ. ജിജോ , സി.കെ.സജേഷ് ,വി.പ്രവീൺ ,വി. വിനീഷ് എന്നിവരാണ് രക്ഷ പ്രവർത്തനത്തിൽ പങ്കെടുത്തത് .