s

ആലപ്പുഴ : സാഹസിക മാദ്ധ്യമപ്രവർത്തനമായിരുന്നു വിക്ടർ ജോർജിന്റേതെന്ന് മുൻ എം.പി എ.എം.ആരിഫ് പറഞ്ഞു. ആലപ്പുഴ പ്രസ് ക്ളബ് സംഘടിപ്പിച്ച വിക്ടർ ജോർജ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് സന്തോഷ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ സുരേഷ് തോട്ടപ്പള്ളി സ്വാഗതം പറഞ്ഞു. മനോരമ ആലപ്പുഴ യൂണിറ്റ് ചീഫ് എം.വിനീത , പ്രസ് ക്ലബ്ബ് പ്രസിഡന്റ് എസ്.സജിത്ത് എന്നിവർ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി ബീനീഷ് പുന്നപ്ര നന്ദി പറഞ്ഞു.