കായംകുളം: കായംകുളം പുത്തൻ റോഡ് ജംഗ്ഷനിലെ സ്വകാര്യ മത്സ്യമാർക്കറ്റിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന പഴകിയ മത്തിയും കേരയും നഗരസഭാ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു. 27 ബോക്സിലായി സൂക്ഷിച്ചിരുന്ന 676 കിലോ പഴകയിതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ
മത്സ്യങ്ങളാണ് പിടിച്ചെടുത്തത്. വാഹനത്തിന്റെ ഡ്രൈവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.