തുറവൂർ: പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വെട്ടയ്ക്കൽ ഡിവിഷൻ അംഗം ജയാ പ്രതാപന്റെ നേതൃത്വത്തിൽ, എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ ഫുൾ എപ്ലസ് നേടിയ വിദ്യാർത്ഥികളെയും മറ്റ് മേഖലകളിൽ പ്രാവീണ്യം തെളിയിച്ച പ്രതിഭകളെയും ആദരിച്ചു. തിളക്കം 2024 എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങ് സംസ്ഥാന മാരിടൈം ബോർഡ് അംഗം എൻ.പി.ഷിബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി അദ്ധ്യക്ഷത വഹിച്ചു. സ്മൃതി (ഉള്ളെഴുക്ക് ഫെയിം) മുഖ്യാതിഥിയായി. ഉന്നത വിജയം നേടിയ വിദ്യാർത്ഥിളെയും, പ്രതിഭകളെയും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ജീവൻ ആദരിച്ചു. വാർഡ് അംഗങ്ങളായ കെ.ഡി.ജയരാജ് ,ഷീല ഷാജി ,ഷീനാപുരുഷൻ, എം.പി.ശയേഷ്, സി.കെ. മോഹനൻ, പി.ഡി.ബിജു, വി.എ.അനീഷ്, സി.ബി. മോഹൻദാസ് എന്നിവർ സംസാരിച്ചു.