ആലപ്പുഴ : സർവീസ് പെൻഷൻകാരുടെ പോസ്റ്റ് ഓഫീസ് വഴിയുള്ള പെൻഷൻ മുടങ്ങിയതിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ പ്രതിഷേധിച്ചു. ട്രഷറിയിലോ ബാങ്കിലോ പോയി പെൻഷൻ വാങ്ങുവാൻ കഴിയാത്ത സർവീസ് പെൻഷൻകാർക്ക് മരുന്നു പോലും വാങ്ങുവാൻ പറ്റാത്ത സാഹചര്യം നിലനിൽക്കുന്നതായും , പെൻഷൻ ലഭിക്കുന്നതിനുള്ള നടപടിസർക്കാർ സ്വീകരിക്കാത്തതിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബി.ഹരിഹരൻ നായരും ജില്ലാ സെക്രട്ടറി എ.സലിം എന്നിവർ പ്രതിഷേധിച്ചു