ph

കായംകുളം: കടയ്ക്ക് മുന്നിലെത്തി പെട്രോൾ ഒഴിച്ച് ആത്മഹത്യാശ്രമം നടത്തിയ മനോരോഗിയായ യുവാവിനെ കടയുടമയുടെ അവസരോചിതമായ ഇടപെടലിൽ രക്ഷപ്പെടുത്തി. കായംകുളം മാർക്കറ്റിൽ അലഞ്ഞു നടക്കുന്ന ചങ്ങനാശ്ശേരി സ്വദേശി ബിജുവാണ് ഇന്നലെ രാവിലെ മുക്കവലയിലുള്ള സെയ്ഫുദ്ധീന്റെ പലചരക്ക് കടയുടെ മുന്നിൽ അത്മഹത്യാ ശ്രമം നടത്തിയത്.

തലവഴി പെട്രോൾ ഒഴിച്ചപ്പോൾ തന്നെ സെയ്ഫ്ദീൻ ഇയാടെ കീഴ്പ്പെടുത്തി റോഡിലേക്ക് തള്ളിമാറ്റി. പൊലീസെത്തി യുവാവിനെ കസ്റ്റഡിയിൽ എടുത്തു. കടകളിൽ നിന്ന് സ്ഥിരമായി പണം വാങ്ങുന്ന ഇയാൾ കഴിഞ്ഞ ദിവസം എത്തിയപ്പോൾ പണം കൊടുത്തിരുന്നില്ല. ഇതിന്റെ പേരിൽ വാക്കുതർക്കം ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയതിന് ശേഷം മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു.