അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് സ്ഥിതി ചെയ്യുന്ന അങ്കണവാടി അടച്ചുപൂട്ടൽ ഭീഷണിയിൽ. കമ്പിവളപ്പ് വാർഡിൽ നിലവിലുള്ള ഏക അങ്കണവാടിയാണ് കെട്ടിടത്തിന്റെ ശോചനയാവസ്ഥയും, അങ്കണവാടിയിലേക്കുള്ള റോഡ് ഗതാഗത യോഗ്യമല്ലാത്തത് കാരണം അടച്ചു പൂട്ടിയത്. മുസ്ലിം ലീഗ് കമ്പിവളപ്പ് വാർഡ് കമ്മിറ്റി നേതൃത്വത്തിൽ അങ്കണവാടിയുടെ ശോചനീയാവസ്ഥ പരിഹരിച്ച് ഉടൻ തുടർന്ന് പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.മുസ്ലിം ലീഗ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. അഷ്‌റഫ് സംഗമം ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. അൽത്താഫ് സുബൈർ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് കമ്പിവളപ്പ് വാർഡ് പ്രസിഡന്റ് കെ. നജീബ് അദ്ധ്യക്ഷനായി. വനിതാ ലീഗ് മണ്ഡലം ട്രഷറർ സൈനബ ശരീഫ്, മുസ്ലിം ലീഗ് നേതാക്കളായ അജ്മൽ അബ്ദുൽ ഖാദർ, ഷാജി പാലക്കൽ, ഉസ്മാൻ താഴ്ചയിൽ, സജ്ജാദ് സിറാജ്, നബീൽ നവാസ്, കമറുദ്ദീൻ ഷംസ്, യാസീൻ നൗഷാദ്, തൽഹത്ത് നൗഫൽ, ആമിർ ഇക്ബാൽ, നൈസാം നജീബ് , റിസ്വാൻ സത്താർ , കമർ നാസർ, മയ്‌ദീൻ കുഞ്ഞ്, സിനാൻ തുടങ്ങിയവർ പങ്കെടുത്തു.