മുഹമ്മ: വയോജന സൗഹൃദ ഗ്രാമ പഞ്ചായത്ത്‌ എന്ന ലക്ഷ്യം കൈവരിക്കുന്ന പദ്ധതിതയ്യാറാക്കുന്നതിന്റെ മുന്നോടിയായി മുഹമ്മ പഞ്ചായത്ത്‌ അംഗങ്ങളും സന്നദ്ധ പ്രവർത്തകരും ചേർന്നു വീടുകളിലെത്തി 60 വയസിനു മുകളിലുള്ള എല്ലാവരെയും നേരിൽ കാണുക, അവരുടെ അവസ്ഥ അറിയുക, എന്നതാണ് ലക്ഷ്യം. ഈ പരിപാടിക്ക് മുതിർന്നവർക്കൊരു ഹസ്തദാനം എന്നാണ് പേരിട്ടിരിക്കുന്നത്. വയോജന കെയർ പ്ലാൻ തയ്യാറാക്കുന്നതിനുള്ള പരിശീലന ശിൽപ്പശാല ഇതിനകം നടന്നുകഴിഞ്ഞു. കിലയുടെ നേതൃത്തിലാണ് പ്രോഗ്രാം നടന്നത്. പഞ്ചായത്ത്‌ പ്രസിഡന്റ് സ്വപ്നഷാബു, വൈസ് പ്രസിഡന്റ്‌ എൻ. ടി. റെജി,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.ഡി.വിശ്വനാഥൻ, സെക്രട്ടറി പി.വി.വിനോദ് എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.ഇന്ന് രാവിലെ 9 ന് നാലാംവാർഡിൽ കായിപ്പുറം ഗവ. ആയുർവേദ ആശുപത്രി അങ്കണത്തിൽ നടൻ ചേർത്തല ജയൻ ഉദ്ഘാടനം നിർവ്വഹിക്കും.തുടർന്ന് എല്ലാ വാർഡുകളിലും പ്രവർത്തകർ സ്‌ക്വാഡുകളായി വീടുകളിലെത്തും.