അമ്പലപ്പുഴ: കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം ജനറൽ ബോഡി യോഗം അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.എ.ഹാമിദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ 15ന് ധർണ്ണാസമരം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹസൻ എം.പൈങ്ങാമഠം അദ്ധ്യക്ഷനായി. എൻ.ഷിനോയ്, ഷിതാഗോപിനാഥ്, പി.ഉണ്ണികൃഷ്ണൻ, റ്റി.മധു, ഷിഹാബ് പോളക്കുളം, പി.എ.കുഞ്ഞുമോൻ, ഗീതാ മോഹൻദാസ്, ജി.രാധാകൃഷ്ണൻ ,ശ്രീജാ സന്തോഷ്, കണ്ണൻ ചേക്കാത്ര, എസ്.ഗോപകുമാർ, പി.രങ്കനാഥൻ, പുഷ്കരൻ വടവടിയിൽ, ഇ.ഖാലിദ് തുടങ്ങിയവർ സംസാരിച്ചു.