ചേർത്തല: കണിച്ചുകുളങ്ങര കൊടുംകളത്ത്കാവ് ദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷിക മഹോത്സവം 12ന് നടക്കും. രാവിലെ 6.30ന് മഹാഗണപതിഹോമം,9ന് സർവൈശ്വര്യപൂജയും അർച്ചനയും,തുടർന്ന് ബ്രഹ്മകലശം,കലശപൂജ,11.30ന് മഞ്ഞൾ നീരാട്ട്,കലശാഭിഷേകം,12ന് ദാഹംവയ്പ്പ്,തുടർന്ന് വിശേഷാൽ ശത്രുസംഹാരപൂജയും കുരുതിയും,ഉച്ചയ്ക്ക് ഒന്നിന് പ്രസാദ ഉൗട്ട്. ചടങ്ങുകൾക്ക് വാരനാട് ജയതുളസീധരൻ തന്ത്രി മുഖ്യകാർമ്മികത്വം വഹിക്കും.