zxczx

ആലപ്പുഴ: തദേശ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടികുറിച്ച സംസ്ഥാന സർക്കാരിനെതിരെ 15 ന് പഞ്ചായത്ത് ആഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ ധർണ നടത്താൻ കോൺഗ്രസ് കുട്ടനാട് സൗത്ത് ബ്ലോക്ക് എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജോർജ്ജ് മാത്യു പഞ്ഞിമരം അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് സജിജോസഫ് ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജെ.ടി.റാംസേ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി,വിശ്വൻവെട്ടത്തിൽ,അൽഫോൻസ് ആന്റണി,ബിജുപാലത്തിങ്കൽ,വർഗീസ് കോലത്തുപറമ്പിൽ,ജോയി വർഗീസ്, സൈറീഷ് ജോർജ്, വേണുഗോപാൽ തകഴി,ആന്റണി കണ്ണംകുളം തുടങ്ങിയവർ സംസാരിച്ചു.