ആലപ്പുഴ: ആലപ്പുഴ പ്രസ് ക്ലബ് സംഘടിപ്പിച്ച വിക്ടർ ജോർജ്ജ് അനുസ്മരണം മുൻ എം.പി എ.എം.ആരിഫ് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് സന്തോഷ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ സുരേഷ് തോട്ടപ്പള്ളി സ്വാഗതംപറഞ്ഞു. ഹൃദയ സ്പർശിയായ ചിത്രങ്ങളായിരുന്നു വിക്ടറിന്റേതെന്ന് മനോരമ ആലപ്പുഴ യൂണിറ്റ് ചീഫ് എം.വിനീത അനുസ്മരിച്ചു.
പ്രസ് ക്ലബ് പ്രസിഡന്റ് എസ്.സജിത്ത് അനുസ്മരണം നടത്തി. ജോയിന്റ് സെക്രട്ടറി ബീനീഷ് പുന്നപ്ര നന്ദി പറഞ്ഞു.