ചേർത്തല : തൈക്കാട്ടുശേരിയിൽ ദളിത് പെൺക്കുട്ടിയെ പട്ടാപകൽ പൊതുജനമദ്ധ്യത്തിൽ അക്രമിച്ച സംഭവത്തിൽ അക്രമികളെ ഉടൻ അറസ്റ്റുചെയ്യണമെന്ന് ആൾ ഇന്ത്യ കോൺഫെഡറേഷൻ ഓഫ് എസ്.സി,എസ്.ടി ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. പൊലീസിന്റ വീഴ്ചയിലും അറസ്റ്റു വൈകുന്നതിലും പ്രതിഷേധിച്ച് കോൺഫെഡറേഷൻ ഇന്ന് ചേർത്തല ഡിവൈ.എസ്.പി ഓഫീസിലേക്ക് പ്രകടനവും ധർണയും നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.നടേശൻ,സെക്രട്ടറി തിലകമ്മ പ്രേംകുമാർ,ജില്ലാപ്രസിഡന്റ് വയലാർ ധനഞ്ജയൻ,എം.വി.നാരായണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഉച്ചക്ക് രണ്ടിനു നടക്കുന്ന സമരം സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.നടേശൻ ഉദ്ഘാടനം ചെയ്യും.