photo

ചാരുംമൂട് : ആദിക്കാട്ടുകുളങ്ങര മുസ്ലിം ജമാഅത്ത് ദർഗ്ഗാ ശെരീഫിൽ അന്ത്യവിശ്രമം കൊള്ളുന്ന തയ്ക്കാ അപ്പായുടെ 239-ാമത് ആണ്ടുനേർച്ചയുടെ ഭാഗമായി നടന്ന മതസൗഹാർദ്ദ സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി.ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് അഡ്വ.എം.എ.സലാം അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ്, ശബരിമല നിലയ്ക്കൽ മുൻ മേൽശാന്തി മനോജ് വി.നമ്പൂതിരി,മലങ്കര ഓർത്തഡോക്സ് സഭ വൈദിക സംഘം ജനറൽ സെക്രട്ടറി റഫ.ഫാദർ ഡോക്ടർ നൈനാൻ വി.ജോർജ്, ജമാഅത്ത് സെക്രട്ടറി എം.മുഹമ്മദാലി, ചീഫ് ഇമാം സൈനുലാബ്ദീൻ മഹ്ളരി തുടങ്ങിയവർ പങ്കെടുത്തു. ഇന്ന്ആണ്ട് നേർച്ച സമാപിക്കും. ഉച്ചയ്ക്ക് 12 ന് പ്രസിദ്ധമായ അന്നദാനം നടക്കും.