ഹരിപ്പാട്: ആർ.കെ ജംഗ്ഷന് പടിഞ്ഞാറ് വശം ബിവറേജ് കോർപ്പറേഷൻ ഔട്ട് ലെറ്റിന് സമീപം നാലുപേർക്ക് തെരുവ് നായയുടെ കടിയേറ്റു. സഞ്ജയൻ(-57,) ഇന്ദ്രജിത്ത്- (21) രാജേഷ്(40) ഹരിക്കുട്ടൻ (56) എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു പേവിഷ ബാധക്കെതിരെയുള്ള പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.