ചേർത്തല: താലൂക്കിൽ ദിവസങ്ങളായി മുടങ്ങിക്കിടക്കുന്ന ജപ്പാൻ കുടിവെള്ള വിതരണം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കാലികുടങ്ങളുമായി മാർച്ചും ധർണയും നടത്തി. കേരള കോൺഗ്രസ് ചേർത്തല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിട്ടി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസിലേയ്ക്ക് നടത്തിയ മാർച്ചും ധർണയും സംസ്ഥാന ജനറൽ സെക്രട്ടറി സിറിയക് കാവിൽ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ബിജു കോയിക്കര അദ്ധ്യക്ഷത വഹിച്ചു. തമ്പി ചക്കുങ്കൽ,കെ.ജെ എബിമോൻ,ജോർജ്ജ് ജോസഫ്,ജോസഫ് ജെ.ഉപാസന,ജോസഫ് നടയ്ക്കൽ,റോബിൻ മാവുങ്കൽ,പി.പി പ്രസാദ്,ചാക്കോ കളാരൻ,സുനിൽകുമാർ എന്നിവർ സംസാരിച്ചു.