zdzs

മുഹമ്മ: പുരോഗമന കലാ -സാഹിത്യ സംഘത്തിന്റെ സ്ഥാപക നേതാവും പ്രമുഖ പത്രപ്രവർത്തകനും കവിയും നാടകകാരനുമായിരുന്ന എം .എൻ. കുറുപ്പിന്റെ സ്മരണയ്ക്കായി പുരോഗമന കലാസാഹിത്യസംഘം ഏർപ്പെടുത്തിയ എം .എൻ കാവ്യ പുരസ്‌കാരം പെരുമ്പാവൂർ സ്വദേശി ജിതേഷ് വേങ്ങൂരിന് സമ്മാനിച്ചു.

10001 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. "പെയ്ത് നിറയുമ്പോൾ " എന്ന കവിതയാണ് അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടത്.

പാതിരപ്പള്ളിയിൽ സംഘടിപ്പിച്ച ചടങ്ങിൽ കേരള സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

സി.കെ.എസ്. പണിക്കർ അദ്ധ്യക്ഷനായി .വി.കെ.ബാബു പ്രകാശ് മുഖ്യ പ്രഭാഷണവും എൻ. എസ്. ജോർജ് അനുസ്മരണ പ്രഭാഷണവും നടത്തി .വിശ്വൻ പടനിലം കവിതയുടെ ആസ്വാദന പ്രഭാഷണം നടത്തി.ആലപ്പി രമണൻ , ജയൻ തോമസ്, സി.കെ.എസ് .പണിക്കർ, ഡി. ഉമാശങ്കർ, കെ.വി.രതീഷ്, ദീപു കാട്ടൂർ, രാജലക്ഷ്മി, സുമ ശശിധരൻ എന്നിവർ സംസാരിച്ചു .വിവിധ മേഖലകളിലെ പ്രതിഭകളായ ആലപ്പി ഋഷികേശ്, അഭയൻ കലവൂർ, സ്റ്റാൻലി ജോസ്, മനോഹരി ജോയ്, വി. പ്രവീണ , ആര്യാട് ഗോപി, ആര്യാട് രാജപ്പൻ, മണ്ണഞ്ചേരി ദാസൻ, ജാക്സൺ കെ.പി.എ.സി, ടി.കെ.ശരവണൻ, കെ.ഡി.കുര്യാക്കോസ് , മധു കാട്ടൂർ, ജയദേവ് കലവൂർ, ആര്യാട് ശാന്തിലാൽ, ആര്യാട് ശശി എന്നിവരെ ആദരിച്ചു.