കായംകുളം: കായംകുളം നഗരസഭ 35-ാം വാർഡിൽ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന 87-ാം നമ്പർ അങ്കണവാടി മറ്റൊരു വാർഡിലേക്ക് മാറ്റാൻ നഗരസഭാ കൗൺസിലിൽ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ തീരുമാനിച്ചത്, നടപടിക്രമം പാലിക്കാതെയാണെന്ന് യു.ഡി.എഫ് ആരോപിച്ചു.

തീരുമാനം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് നടന്ന ധർണ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ സി.എസ് ബാഷ ഉദ്ഘാടനം ചെയ്‌തു. വാർഡ് കൗൺസിലർ പി.സി അദ്ധ്യക്ഷത വഹിച്ചു.