ആലപ്പുഴ : സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ചും ധർണയും നടത്തി.സ്വകാര്യവത്കരണം, ആസ്തിവില്പന തുടങ്ങിയ കേന്ദ്രനയങ്ങൾക്കെതിരെ അവകാശദിനാചരണത്തിന്റെ ഭാഗമായി ആലപ്പുഴ ബി.എസ്.എൻ.എൽ ഓഫീസിലേക്ക് നടന്ന മാർച്ചും ധർണയും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സി.ബി.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.ഭഗീരഥൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാകമ്മിറ്റി അംഗം വി.ടി രാജേഷ്, ഏരിയ സെക്രട്ടറി കെ.ജെ.പ്രവീൺ തുടങ്ങിയവർ സംസാരിച്ചു. ലേബർ കോഡ് പിൻവലിക്കുക, 26,000 രൂപ മിനിമം വേതനം നിശ്ചയിക്കുക, കരാർ തൊഴിലാളികളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു.