ആലപ്പുഴ: സർക്കാരി ന്റെയും ഇൻഷ്വറൻസ് കമ്പനിയുടെയും അനാസ്ഥയും ഉത്തരവാദിത്വമില്ലായ്മയും മൂലം മെഡിസെപ് പദ്ധതി അമ്പേ പരാജയപ്പെട്ടതായി കേ രള സ്റ്റേറ്റ് സർവീസ് പെൻഷ ണേഴ്സ് അസോസിയേഷൻ ആല പ്പുഴ നിയോജകമണ്ഡലം സമ്മേളനം അഭിപ്രായപ്പെട്ടു. കെ.എസ്.എസ്.പി.എ ജില്ലാ വൈസ് പ്രസിഡന്റ് എ.എ.ജലീൽ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാനകമ്മിറ്റിയംഗം കെ.ജി.ആനന്ദൻ മുഖ്യപ്രഭാഷണം നടത്തി. പ് രസിഡന്റ് പി.പി.ജയിംസ് അദ്ധ്യക്ഷനായി. ജോസഫ് എബ്രഹാം, പി.സോമരാജ്, കെ.വി.ഉത്തമകുമാർ, ഷമ്മി ഗഫൂർ, ഡബ്ല്യു.പി.തങ്കച്ചൻ, പി.സി.തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു.