ambala

അമ്പലപ്പുഴ: മത്സ്യബന്ധനത്തിനിടെ വള്ളത്തിന്റെ പടിയിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു. കരൂർ പുത്തൻപറമ്പിൽ സുദേവൻ (58) ആണ് മരിച്ചത്. രാവിലെ തോട്ടപ്പള്ളി ഹാർബറിൽ നിന്ന് അഞ്ച് പേർക്കൊപ്പം വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയതായിരുന്നു.

എട്ട് മണിയോടെയായിരുന്നു അപകടം. വല വലിക്കുന്നതിനിടയിൽ വള്ളത്തിന്റെ പടിയിൽ നെഞ്ച് അടിച്ചു വീണ സുദേവനെ കൂടയുള്ളവർ കരയ്ക്കെത്തിച്ച ശേഷം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചങ്കിലും രക്ഷിക്കാനായില്ല. വിവരം മുൻകൂട്ടി അറിച്ചിട്ടും അംബുലൻസ് കിട്ടാത്തതിനാൽ പെട്ടിവണ്ടിയിലാണ് സുദേവനെ അശുപത്രിയിൽ എത്തിച്ചത്. തോട്ടപ്പള്ളി കോസ്റ്റൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്ക്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. ഭാര്യ :സുജാത. മക്കൾ: ആര്യ,അരുൺ.