അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് വില്ലേജ് പരിധിയിലെ വിവിധ പ്രദേശങ്ങളിലെ തോട് പുറമ്പോക്ക്, റോഡ് പുറമ്പോക്ക് , കടൽക്കര പുറമ്പോക്ക്, എന്നിവിടങ്ങളിൽ താമസിക്കുന്ന കുടംബങ്ങൾക്ക് പട്ടയം കൊടുക്കുവാനുള്ള അപേക്ഷകൾ താലൂക്ക് ഓഫീസിലും, താലൂക്ക് ട്രൈബ്യൂണൽ ഓഫീസിലും കെട്ടിക്കിടക്കുകയാണ്. ഡിജിറ്റൽ സർവ്വേ വന്നതിനുശേഷം മാത്രമേ സർവ്വേ നടത്തി അപേക്ഷകൾ പരിഗണിക്കാൻ കഴിയൂവെന്ന് റവന്യു അധികാരികൃതർ പറയുന്നത് . ആയതിനാൽ ഈ രണ്ടാംഘട്ട ഡിജിറ്റൽ സർവ്വേ അമ്പലപ്പുഴ വടക്ക് വില്ലേജ്നെ ഉൾപ്പെടുത്തിക്കൊണ്ട് പട്ടയ വിതരണം പുർത്തിയാക്കണമെന്ന് വണ്ടാനം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പറും കിസാൻസഭ അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി സെക്രട്ടറിയുമായ വി. ആർ .അശോകൻ ആവശ്യപ്പെട്ടു.