s

ആലപ്പുഴ : അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച നഗരസഭയിലെ മൂന്ന് വാട്ടർ കിയോസ്കുകളുടെ തകരാർ പരിഹരിച്ച് കുടിവെള്ള വിതരണം ആരംഭിക്കാൻ നഗരസഭ ചെയർപേഴ്സൺ കെ.കെ.ജയമ്മയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം തീരുമാനിച്ചു. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 21 കിയോസ്കുകൾ ആണ് നിർമ്മിച്ചത്. ഇതിൽ എം.ഒ, പള്ളാത്തുരുത്തി, കാളത്ത് വാർഡുകളിലെ കിയോസ്കുകളാണ് പ്രവർത്തന രഹിതമായത്. നഗരസഭയിലെ കിയോസ്കുകളുടെ പ്രവർത്തനം നിശ്ചലമാണെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ചെയർപേഴ്സൺ കെ.കെ.ജയമ്മ അറിയിച്ചു.