അമ്പലപ്പുഴ: പറവൂർ ശ്രീനാരായണ ഗ്രന്ഥശാല ആൻഡ് വായനശാല വായന പക്ഷാചരണ സമാപനവും അനുമോദനവും സംഘടിപ്പിച്ചു. എച്ച് .സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. അണ്ടർ 18 സംസ്ഥാന റഗ്ബി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബാലവേദി അംഗം ശിവകാശി, എസ് .എസ്. എൽ .സി പരീക്ഷയിൽ മികച്ച വിജയികൾ എന്നിവരേയും അനുമോദിച്ചു. പഞ്ചായത്തംഗം സുധർമ്മ ബൈജു അദ്ധ്യക്ഷയായി. കൈനകരി സുരേന്ദ്രൻ ഐ.വി. ദാസ് അനുസ്മരണം നടത്തി. എഴുത്തുകാരി എം.മഞ്ചു, ജി. ശശിധരൻ, വി .എ .അജയഘോഷ്, ആർ.സൗമ്യ, പി .എസ്. അക്സാ, പി .എ.അശ്വിൻ എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി എൻ. വി .വിജേഷ് സ്വാഗതം പറഞ്ഞു.